അൽ- അസ്ഹർ ലോ കോളജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം

കാമ്പസിൽ നടന്ന സംഘർഷത്തിന് പിന്നാലെ തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി

Update: 2023-10-18 16:16 GMT

ഇടുക്കി: തൊടുപുഴ അൽ- അസ്ഹർ ലോ കോളജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോളജിൽ രണ്ട് ദിവസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കാമ്പസിൽ നടന്ന സംഘർഷത്തിന് പിന്നാലെ തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടി.


ആയുധങ്ങളടക്കമാണ് വിദ്യാർഥികളെത്തിയത്. ഇതിനിടെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ ഷിയാസ് ബഷീറിനും പരിക്കേറ്റു. പൊലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

Advertising
Advertising



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News