മഹാരാജാസ് കോളജിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘർഷം; ഒമ്പത് പേർക്ക് പരിക്ക്

കഴിഞ്ഞ വർഷം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണം.

Update: 2024-01-15 15:43 GMT

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘർഷം. ഏഴ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. കഴിഞ്ഞ വർഷം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണം.

വൈകീട്ട് നാലോടെയാണ് സംഘർഷമുണ്ടായത്. കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ ഒരു സ്ഥാനാർഥി വിജയിച്ചിരുന്നു.

ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മിൽ തർക്കങ്ങളും ഉണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

അധ്യാപകരുടെ മുന്നിൽ വച്ചും സ്റ്റാഫ് റൂമിന് സമീപത്തുവച്ചുമാണ് തങ്ങളെ മർദിച്ചതെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News