എസ്എഫ്‌ഐ ആൾമാറാട്ടം ഒറ്റപ്പെട്ട സംഭവം; യൂണിയനുകളെ ഇകഴ്‌ത്തരുതെന്ന് മന്ത്രി ആർ ബിന്ദു

ക്രിസ്ത്യൻ കോളേജിൽ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്കാണെന്നും മന്ത്രി പറഞ്ഞു

Update: 2023-05-24 08:05 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ യൂണിയനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വളരെ സുതാര്യമായാണ് നടന്നുവരുന്നത്. ക്രിസ്ത്യൻ കോളേജിൽ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്കാണ്. പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടവകാശവും സ്ഥാനാർഥിത്വവും ഉണ്ടാകുന്നത്. 

പ്രിൻസിപ്പലിന്റെ ഇത്തരം സമീപനം അടക്കം പരിശോധിക്കേണ്ടതാണ്. എന്നാൽ, ഈ സംഭവത്തിന്റെ പശചാലത്തിൽ പൊതുവായി വിലയിരുത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഗവർണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

അതേസമയം, എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ ഗവര്‍ണര്‍ റിപോര്‍ട്ട് തേടിയിരിക്കുകയാണ്. കേരള സര്‍വകലാശാലയോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ആള്‍മാറാട്ടം ഭീകരമായ അവസ്ഥയാണെന്ന് ഗവർണർ പ്രതികരിച്ചു. യൂണിയന്റെ ബലത്തിൽ ചിലർ നിയമം കയ്യിലെടുക്കുകയാണ്. ഇത് ഭീകരാവസ്ഥയാണെന്നും ഗവർണർ പറഞ്ഞു. സർവകലാശാലയുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News