കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂർ എസ്എൻജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്

Update: 2025-08-24 11:33 GMT

കണ്ണൂർ: കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിനാണ് കാലിന് കുത്തേറ്റത്. കണ്ണൂർ എസ്എൻജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. വൈഷ്ണവിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളജിന് സമീപത്തെ ചായക്കടയിൽ ചായകുടിക്കുകയായിരുന്ന വൈഷ്ണവ് ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തു. ഇത് വാക്ക് തർക്കത്തിൽ കലാശിച്ചിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയവർ തിരിച്ച് പോയി രണ്ടുബൈക്കുകളിലായെത്തി വൈഷ്ണവിനെ കൈയിലുണ്ടായിരുന്ന പേനാകത്തി ഉപയോഗിച്ച് ആക്രമിക്കുയയായിരുന്നു.അക്രമണത്തിന് പിന്നിൽ രാഷ്ട്രീയ പശ്ചാത്തലമില്ല.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News