കണ്ണൂരിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം; റോഡിലിറങ്ങി ഗവർണർ

എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങിയത്

Update: 2024-02-19 12:07 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രതിഷേധം.എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി. പൊലീസ് വലയം ഭേദിച്ച് കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടുകയായിരുന്നു. മൂന്ന് നാല് മിനിറ്റോളം ഗവർണറുടെ വാഹനം റോഡിൽ നിർത്തി. കാറിന്റെ ഗ്ലാസ് താഴ്ത്തി പൊലീസിന് നേരെ ഗവർണർ ക്ഷോഭിച്ചു.

ഇതിന് പിന്നാലെയാണ് ഗവർണർ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാർക്ക് നേരെ നടക്കുകയും തനിക്ക് നേരെ വരാൻ വെല്ലുവിളിക്കുകയും ചെയ്തത്. പൊലീസ് തടഞ്ഞെങ്കിലും ഗവർണർ മുന്നോട്ട് നടന്നു. തന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായാൽ താൻ വാഹനം നിർത്തി റോഡിലിറങ്ങുമെന്നും അത് തന്റെ നിലപാടാണെന്നും ഗവർണർ ആവർത്തിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News