'ആരിഫ് ഖാൻ ഗോ ബാക്ക്'; തിരുവനന്തപുരത്ത് ഗവർണറെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ

ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് എസ്എഫ്‌ഐ കരിങ്കൊടി വീശിയത്

Update: 2023-12-28 17:21 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും എസ്എഫ്‌ഐയുടെ പ്രതിഷേധം. ജനറൽ ആശുപത്രി പരിസരത്ത് വെച്ച് ഗവർണറുടെ വാഹനത്തിന് നേരെ എസ്എഫ്‌ഐ കരിങ്കൊടി വീശി. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്നതിനിടെയായിരുന്ന സംഭവം. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

Full View

അതേസമയം വിദ്യാർഥി സംഘർഷത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത, ഗവർണറുടെ സെനറ്റ് നോമിനിയായ എബിവിപി പ്രവർത്തകനെ റിമാൻഡ് ചെയ്തു. സെനറ്റിലേക്ക് നിർദേശം ചെയ്യാനുള്ള ആളുകളുടെ പേരുകൾ തനിക്ക് പല വഴികളിൽ നിന്നായി കിട്ടുമെന്നും താൻ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തം മാത്രമാണെന്നുമായിരുന്നു സംഭവത്തോട് ഗവർണറുടെ പ്രതികരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News