'ഷാഫി ലൈംഗിക വൈകൃതമുള്ള ആളായി തോന്നിയിട്ടില്ല, കാണാതായതിന്‍റെ തലേന്ന് പത്മം കടയിൽ വന്നിരുന്നു'; ഷാഫിയുടെ ഭാര്യ

തന്‍റെ മുൻപിൽ അഭിനയിച്ചു നിൽക്കുകയായിരുന്നു എന്നാണ് തോന്നുന്നതെന്നും 24 കൊല്ലം ഒരുമിച്ച് ജീവിച്ച തന്നെ കബളിപ്പിച്ചതായും നബീസ

Update: 2022-10-12 13:26 GMT
Editor : ijas

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ പിടിയിലായ മുഹമ്മദ് ഷാഫി ലൈംഗിക വൈകൃതമുള്ള ആളായി തോന്നിയിട്ടില്ലെന്ന് ഷാഫിയുടെ ഭാര്യ. കാണാതായതിന്‍റെ തലേന്ന് പത്മം കടയിൽ വന്ന് ഭക്ഷണം കഴിച്ചിരുന്നതായും ചില്ലറ ഇല്ലാത്തത് കൊണ്ട് പൈസ തന്നില്ലെന്നും ഷാഫിയുടെ ഭാര്യ നബീസ പറഞ്ഞു.

Full View

തന്‍റെ ഫോണ്‍ എടുത്ത് ഷാഫി ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ട്. ഷാഫിക്ക് വണ്ടി വാങ്ങി വിൽക്കുന്ന പണിയുണ്ട്. പൊലീസ് പറയുന്ന പോലെ കഞ്ചാവ് കച്ചവടം ഒക്കെ ഉണ്ടെങ്കിൽ ആ പൈസ കാണണ്ടേയെന്നും നബീസ ചോദിച്ചു. കൈയ്യില്‍ പണമില്ലാത്തതിനാല്‍ കട നടത്താന്‍ വേറെ പാര്‍ട്ണറെ കൂട്ടേണ്ടി വന്നതായും മറുപടി നല്‍കി. വീട്ടില്‍ വെച്ച് കുറേ നേരം ഫോണ്‍ ചെയ്യാറുണ്ടെന്നും പത്മയെ കാണാതെ പോയ ദിവസം ഷാഫി തന്‍റെ ഫോണിൽ നിന്നാണ് ഭഗവൽ സിംഗിനെ വിളിച്ചതെന്നും അവര്‍ പറഞ്ഞു.

Advertising
Advertising
Full View

തന്‍റെ മുൻപിൽ അഭിനയിച്ചു നിൽക്കുകയായിരുന്നു എന്നാണ് തോന്നുന്നതെന്നും 24 കൊല്ലം ഒരുമിച്ച് ജീവിച്ച തന്നെ കബളിപ്പിച്ചതായും നബീസ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച മദ്യപിച്ച് വഴക്കുണ്ടാക്കി മർദിച്ചതായും ദൈവ വിശ്വാസം ഉള്ള ആളായിരുന്നു എങ്കിൽ അഞ്ച് നേരം നിസ്കരിക്കില്ലേ മദ്യപിച്ച് നടക്കുമോയെന്നും അവര്‍ ചോദിച്ചു. പത്തനംതിട്ടയ്ക്ക് ഇടയ്ക്കിടെ പോകാറുണ്ട്. ലോട്ടറിക്കാരായ സ്ത്രീകളോട് ഷാഫി ഇടപെടുന്നതിനെ താൻ എതിർത്തിരുന്നതായും നബീസ മറുപടി നല്‍കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News