സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്‍പെ വി.കെ ശ്രീകണ്ഠനായി പ്രചാരണമാരംഭിച്ച് ഷാഫി പറമ്പിൽ

കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ശ്രീകണ്ഠനെ വിജയിപ്പിക്കാൻ പ്രവർത്തകർക്ക് എം.എൽ.എ നിർദേശം നൽകി

Update: 2024-02-07 08:04 GMT

ഷാഫി പറമ്പില്‍

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഓദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ വി.കെ ശ്രീകണ്ഠനായി പ്രചാരണമാരംഭിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ശ്രീകണ്ഠനെ വിജയിപ്പിക്കാൻ പ്രവർത്തകർക്ക് എം.എൽ.എ നിർദേശം നൽകി.

ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് മുൻപ് തന്നെ പാലക്കാട് മണ്ഡലത്തിൽ വി.കെ ശ്രീകണ്ഠന്‍റെ സ്ഥാനാർഥിത്വം നേതാക്കൾ തന്നെ ഉറപ്പിക്കുകയാണ്. കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്നി ജാഥയുടെ ഭാഗമായി മണ്ണാർക്കാട് നടന്ന കോൺഗ്രസ് മണ്ഡലം കൺവെൻഷനിടെയാണ് വി.കെ ശ്രീകണ്ഠനെ വിജയിപ്പിക്കാനുള്ള പ്രവർത്തികൾ ആരംഭിക്കാൻ ഷാഫി പറമ്പിൽ പ്രവർത്തകർക്ക് നിർദേശം നൽകിയത്.

Advertising
Advertising

നേരത്തെ, വി.കെ ശ്രീകണ്ഠനെ വിജയിപ്പിക്കണമെന്ന ചുവരെഴുത്തുകൾ ഒലവക്കോട്, റെയിൽവേ കോളനി മേഖലകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ , സ്ഥാനാർഥിയുടെ പേര് പറഞ്ഞ് പ്രചാരണം നടത്തരുതെന്ന് ഡിസിസി പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് മുതിർന്ന നേതാവായ ഷാഫി പറമ്പിൽ തന്നെ ശ്രീകണ്ഠനായി പ്രചാരണത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News