'ഷാരൂഖ് സെയ്ഫി കുറ്റംസമ്മതിച്ചു'; അന്വേഷണം പ്രാരംഭഘട്ടത്തിലെന്ന് എ.ഡി.ജി.പി

ഇയാളുടെ ആരോഗ്യ സ്ഥിതി തടസ്സമാകില്ലെന്ന് മെഡിക്കൽ ബോർഡ് ഉറപ്പു നൽകിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകും

Update: 2023-04-07 14:57 GMT

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. 'അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നിലവിൽ ഇയാളുടെ ആരോഗ്യ കാര്യത്തിൽ ആശങ്കകളില്ല. അന്വേഷണത്തിന് ഇയാളുടെ ആരോഗ്യ സ്ഥിതി തടസ്സമാകില്ലെന്ന് മെഡിക്കൽ ബോർഡ് ഉറപ്പു നൽകിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകും. പ്രതിയെ ഹാജരാക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ കുറിച്ച് അറിയില്ല'. അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

അതേസമയം പ്രതി ഷാറൂഖ് സെയ്ഫിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് സി.ജെ.എം കോടതിയിലാണ് ഇയാളെ ഹാജരാക്കിയിത്. 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഇയാളെ വിട്ടിരിക്കുന്നത്. പ്രതിയെ എ.ആർ ക്യാമ്പിലെത്തിച്ചു. വൻ പൊലിസ് സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഇന്നലെ വിശദമായ വൈദ്യപരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കേളേജിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം പ്രത്യേക മെഡിക്കൽ ബോർഡ് കൂടുകയും ആശുപത്രിയിൽ നിന്നും ഇയാളെ മോചിപ്പിക്കാമെന്ന നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.

പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നുപേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്നാണ് കരുതുന്നത്.

ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇയാൾക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കോഴിക്കോട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി എസ്.വി മനേഷ് രാവിലെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ഷാരൂഖിന് സാരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News