രജിസ്റ്റര്‍ നമ്പറെഴുതിയ ബെഞ്ചും ഡസ്കും മൂകസാക്ഷി, പരീക്ഷയെഴുതാന്‍ ഷഹബാസില്ല; നെഞ്ചുലയുന്ന വേദനയില്‍ സഹപാഠികള്‍

മലയാളം മോഡല്‍ പരീക്ഷയില്‍ 40 ൽ 35.5 മാർക്കാണ് ഷഹബാസിന് ലഭിച്ചത്

Update: 2025-03-03 03:13 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:എസ് എസ് എൽ സി പരീക്ഷയ്ക്കായി കുട്ടികൾ എല്ലാവരും സ്കൂളിലേക്കെത്തുമ്പോൾ കോഴിക്കോട് എളേറ്റിൽ എം ജെ ഹയർസെക്കന്‍ഡറി സ്കൂളിലെ 49ാം നമ്പർ ക്ലാസ് റൂമിലെ ഒരു ബെഞ്ചിൽ ഒരു വിദ്യാർഥിയുണ്ടാകില്ല . താമരശ്ശേരിയിൽ വിദ്യാർഥികളാൽ കൊല്ലപ്പെട്ട ഷഹബാസിൻ്റെ സീറ്റാണത്. ഷഹബാസിൻ്റെ രജിസ്റ്റർ നമ്പർ ആ ഡസ്കിലും ബോർഡിലും കാണാം. അവൻ തീർത്ത ശൂന്യതയിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കായി അധ്യാപകർ കൗൺസിലിങ് ഉൾപ്പെടെ നൽകിയിട്ടുണ്ട്.

എം ജെ ഹയർസെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപിക സജ്നയുടെ കയ്യിൽ മോഡൽ പരീക്ഷയിലെ ഷഹബാസിന്‍റെ ഉത്തരകടലാസുണ്ട്. 40 ൽ 35.5 മാർക്ക്. ഈ ഉത്തരപേപ്പർ നൽകാൻ ശനിയാഴ്ച സ്കൂളിലെത്താൻ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ തലേദിവസമാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാകുന്നതും പിറ്റേ ദിവസം ഷഹബാസ് മരിക്കുന്നതും.എസ് എസ് എൽ സി പരീക്ഷയ്ക്ക് ക്രമീകരിച്ച ഹാളിൽ ഷഹബാസിന്‍റെ ഹാൾടിക്കറ്റ് നമ്പറുണ്ട്. 49ാംനമ്പർ ഹാളിൽ അവസാന ബഞ്ചിലെ അവസാന നമ്പറുകാരനായി. എം ജെ സ്കൂളിൽ 10 എമ്മിലായിരുന്നു ഷഹബാസ്.ഷഹബാസ് ഇനി സ്കൂളിലേക്കെത്തില്ല എന്നത് അധ്യാപകർക്കൊക്കെ വലിയ വിഷമമുണ്ടാക്കുന്നുണ്ട്. 

Advertising
Advertising

നെഞ്ചുലയുന്ന വേദനയില്‍ ഷഹബാസിൻറെ കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതാനെത്തും. തങ്ങളുടെ കൂട്ടത്തിലൊരാൾ ഇല്ലാതായതിന്‍റെ നൊമ്പരം അവരുടെ മനസ്സിൽ നിന്നകറ്റി നല്ല രീതിയിൽ കുട്ടികളെ പരീക്ഷയെഴുതിക്കാനുള്ള കാര്യങ്ങൾ അധ്യാപകർ ചെയ്യുന്നുണ്ട്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News