ഷഹാന മരിച്ച സംഭവത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും

പത്ത് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ കുടുംബത്തിന് അമർഷം ഉണ്ട്

Update: 2024-01-05 01:21 GMT

തിരുവനന്തപുരം: തിരുവല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഷഹാനയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും.കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിയെ കാണുന്നത്. ജീവനൊടുക്കിയിട്ട്  പത്ത് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ കുടുംബത്തിന് അമർഷം ഉണ്ട്.

മുഖ്യമന്ത്രിയെ കണ്ട്പ്രതികരണം അറിഞ്ഞശേഷം സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം ഇരിക്കാനാണ് കുടുംബത്തിൻറെ നീക്കം.

അ​തെ സമയം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്.ഷഹാനയുടെ മരണത്തിൽ ഭര്‍ത്താവ് നൗഫലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ ഒളിവിലാണ്. നൗഫല്‍ ഉപയോഗിച്ചിരുന്ന ഫോണും കാറും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഷഹാനയെ ഭര്‍തൃമാതാവും ദേഹോപദ്രവും ഏല്‍പ്പിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഷഹാനയുടെ മുഖത്ത് പരുക്കുകള്‍ പറ്റയതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഷഹാനയെ സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News