അറസ്റ്റിലായ ഷാരൂഖ് സെയ്ഫി ഡൽഹി സ്വദേശി; നോയ്ഡയിൽ മരപ്പണിക്കാരൻ

ഷാരൂഖ് സെയ്ഫിയെ മാർച്ച് 31 മുതൽ കാണാനില്ലെന്ന് പിതാവ് ഫക്രുദ്ദീൻ സെയ്ഫി കഴിഞ്ഞദിവസം മീഡിയവണിനോട് പറഞ്ഞിരുന്നു

Update: 2023-04-05 05:37 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഷാരൂഖ് സെയ്ഫി ഡൽഹി സ്വദേശി.നോയ്ഡയിൽ മരപ്പണിക്കാരനായ ഷാരൂഖ് സെയ്ഫിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഷാരൂഖിന്റെ ഷഹീൻ ബാഗിലെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇപ്പോൾ ഷാരൂഖ് സെയ്ഫിയുടെ വീട്ടിൽ ഇപ്പോഴും പൊലീസ് ഉണ്ടായിരുന്നു. അതേസമയം,പുറത്ത് വിട്ട പ്രതിയുടെ ചിത്രം ഈ ഷാരൂഖ് സെയ്ഫിയുടേത് തന്നെയാണ് എന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. .

ഷാരൂഖ് സെയ്ഫിയെ മാർച്ച് 31 മുതൽ കാണാനില്ലെന്ന് പിതാവ് ഫക്രുദ്ദീൻ സെയ്ഫി കഴിഞ്ഞദിവസം മീഡിയവണിനോട് പറഞ്ഞിരുന്നു. ഷാരൂഖ് സെയ്ഫി കേരളത്തിൽ പോയിട്ടില്ലെന്നും തന്റെ മകന് നന്നായി ഇംഗ്ലീഷ് അറിയില്ലെന്നും പിതാവ് കഴിഞ്ഞദിവസം മീഡിയവണിനോട് പറഞ്ഞിരുന്നു.

Advertising
Advertising

ഷാരൂഖ് സെയ്ഫിയെ കാണാനില്ലെന്ന് കഴിഞ്ഞ രണ്ടാം തീയതി പൊലീസിൽ പരാതി നൽകിയിരുന്നു. കേരളത്തിൽ പോകാൻ ഒരു സാധ്യതയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ട്രെയിൻ തീവയ്പ്പ് സംഭവവുമായി മകന് ഒരു ബന്ധവും ഇല്ലെന്നാണ് ഫക്രൂദ്ദിൻ സെയ്ഫി ഉറപ്പിച്ചു പറയുന്നത് . ഉത്തർപ്രദേശിലെ നോയ്ഡയിൽ പിതാവിന്റെ ഒപ്പം തടിഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വിൽക്കുന്നയാളാണ് 24 കാരനായ ഷാരൂഖ് സെയ്ഫിയെന്നും പിതാവ് ഇന്നലെ പറഞ്ഞിരുന്നു.

കാണാതാകുന്നതിനു മുൻപ് ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണു ഡൽഹി പൊലീസ് ഷഹീൻ ബാഗിലെ വസതിയിൽ എത്തിയത്. ഷാറൂഖ് സെയ്ഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി റെയിൽവേ പൊലീസ് നോയ്ഡയിലെത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമി നോയിഡ സ്വദേശിയെന്ന് സംശയം പൊലീസ് പങ്കുവെച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ഫോണിന്റെ IMEA കോഡിൽ നിന്നാണ് നോയിഡ സ്വദേശിയെന്ന സൂചന ലഭിച്ചത്. മൊബൈലിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. പ്രതിയുടെ രേഖാ ചിത്രവുമായി സാദൃശ്യമുള്ള ആൾ ചികിത്സ തേടിയെന്ന സംശയത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ റെയിൽവെ പൊലീസ് പരിശോധന നടത്തിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News