'ഷാരൂഖ് സെയ്ഫിയെ ആരോ കേരളത്തിലേക്ക് കൊണ്ടുപോയത്': മകൻ ഒറ്റയ്ക്ക് പോവില്ലെന്ന് കുടുംബം

മാർച്ച് 31നാണ് ഷാറൂഖിനെ കാണാനാകുന്നതെന്നാണ് കുടുംബം നൽകുന്ന വിവരം

Update: 2023-04-05 10:50 GMT

ന്യൂഡൽഹി: ഷാരൂഖ് സെയ്ഫിയെ ആരോ കേരളത്തിലേക്ക് കൊണ്ടുപോയതാണെന്ന് കുടുംബം. ഡൽഹിക്ക് പുറത്തേക്ക് എവിടെയും മകൻ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നും കേരളത്തിലേക്ക് ഒറ്റയ്ക്ക് പോവില്ലെന്നും പിതാവ് ഫക്രുദ്ദീൻ സെയ്ഫി പറഞ്ഞു.

ഇന്നലെ സെയ്ഫിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സെയ്ഫിയുടെ ഫോൺ, പുസ്തകങ്ങൾ എന്നിവയടക്കമുള്ള വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. തങ്ങൾക്കറിയാവുന്ന എല്ലാ കാര്യങ്ങളും പൊലീസീനോട് പറഞ്ഞുവെന്നും മകൻ ഒറ്റയ്ക്ക് കേരളത്തിലേക്ക് പോവില്ലെന്ന് തന്നെയാണ് വിശ്വാസമെന്നുമാണ് കുടുംബം ആവർത്തിക്കുന്നത്.

Advertising
Advertising

മാർച്ച് 31നാണ് ഷാറൂഖിനെ കാണാനാകുന്നതെന്നാണ് കുടുംബം നൽകുന്ന വിവരം. ഏപ്രിൽ 2ന് യുവാവിനെ ഇത് ചൂണ്ടിക്കാട്ടി കാട്ടി കുടുംബം പൊലീസിൽ പരാതി നൽകി. കേരളത്തിലെ ട്രെയിൻ തീവയ്പ്പ് സംഭവവുമായി മകന് ഒരു ബന്ധവും ഇല്ലെന്നാണ് ഫക്രൂദ്ദിൻ സെയ്ഫി ഉറപ്പിച്ചു പറയുന്നത് . ഉത്തർപ്രദേശിലെ നോയ്ഡയിൽ പിതാവിന്റെ ഒപ്പം തടിഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വിൽക്കുന്നയാളാണ് 24 കാരനായ ഷാരൂഖ് സെയ്ഫി.

Full View

"കേരളവുമായി ഒരു ബന്ധവുമില്ല. ഇംഗ്ലീഷ് കുറച്ചു അറിയാം, എന്നാൽ നന്നായി അറിയില്ല. കേരളത്തിൽ പോകാനൊരു സാധ്യതയും ഇല്ല. കഴിഞ്ഞ മാർച്ച് 31 നാണു ഷാരൂഖ് സെയ്ഫിയെ കാണാതായത് . രണ്ടു ദിവസം കാത്തിരുന്നിട്ടും മടങ്ങി എത്താതിരുന്നതിനെ തുടർന്നാണ് ഞായറാഴ്ച പരാതി നൽകിയത്. കാണാതാകുന്നതിനു മുൻപ് ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണു ഡൽഹി പോലീസ് ഷഹീൻ ബാഗിലെ വസതിയിൽ എത്തിയത്". ഫക്രുദ്ദീൻ പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News