'അമ്മ'യുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് രണ്ട് സ്ത്രീകൾക്ക് വീട് നിർമ്മിച്ച് നൽകി'; ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ

'അച്ഛനോട് കാട്ടിയത് തന്നെയാണ് 'അമ്മ' താരസംഘടന തന്നോടും കാണിക്കുന്നത്'

Update: 2022-06-28 06:23 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകൻ. അമ്മയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് വീട് നിർമ്മിച്ച് നൽകി.മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാർ അങ്ങനെ പറഞ്ഞതെന്നും ഷമ്മിതിലകൻ ചോദിച്ചു. തന്നെക്കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി.വൈ എസ് പിയാണ് തനിക്കെതിരെ കേസുകൾ ഉണ്ടാക്കിയത്. 'അമ്മ' മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.

Advertising
Advertising

അച്ഛൻ തിലകനോട് കാട്ടിയത് തന്നെയാണ് അമ്മ താരസംഘടന തന്നോടും കാണിക്കുന്നതെന്ന് ഷമ്മി തിലകൻ. തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം,  ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം അമ്മ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News