ഷാനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കൂട്ടുപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ജോമോനും മറ്റു നാലുപേരും ചേർന്നാണ് ഷാനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.

Update: 2022-01-19 03:34 GMT

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടുപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓട്ടോ ഡ്രൈവറായ ബിനു, ലുതീഷ്, സതീഷ്, കിരൺ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയായ ജോമോനെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ജോമോനും മറ്റു നാലുപേരും ചേർന്നാണ് ഷാനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. രണ്ടാം പ്രതിയായ ബിനുവിനെ ഷാനിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നു. ഇതിന്റെ വീഡിയോക്ക് ലൈക്ക് അടിച്ചതിന്റെ പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

Advertising
Advertising

ജില്ലയിൽ അക്രമസംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ 'ഓപ്പറേഷൻ കാവൽ' ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. രണ്ടിലധികം കേസുകളിൽ പ്രതികളായവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടിയും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News