'പിഞ്ചുപൂവിനെ പിച്ചിച്ചീന്തിയ കാപാലികാ...നീ ഇത്ര ക്രൂരനോ?'; കവിതയുമായി ഷറഫുന്നിസ ടി സിദ്ദീഖ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളെ സൂചിപ്പിക്കുന്നതാണ് കവിതയിലെ വരികൾ

Update: 2025-12-04 07:27 GMT

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങൾ വിവാദമാകുന്നതിനിടെ കവിതയുമായി ടി.സിദ്ദീഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നിസ. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് കവിതയിലെ വരികൾ.

കവിതയുടെ പൂർണരൂപം

ചുറ്റും

വിഷം തൂകിയ പാമ്പുകൾ

എന്നെ

വരിഞ്ഞുമുറുക്കുന്നു…

ഉറക്കം എനിക്ക്

അന്യമായി തീരുന്നു.

പൊളിഞ്ഞ ഗർഭപാത്രത്തിന്റെ

നിലവിളി—

സ്വപ്നങ്ങളെ

ചാലിച്ച പിഞ്ചു പൂവിനെ

പിച്ചിച്ചീന്തിയ കാപാലികാ,

നീ ഇത്രയും ക്രൂരനോ?

ഗർഭപാത്രത്തിൽ

കയ്യിട്ടു

ഞെരടി,

ചോര കുടിച്ച രക്തരാക്ഷസാ…

നീ ഇത്ര ക്രൂരനോ?

Advertising
Advertising

നീയും ഒരു അമ്മയുടെ

ഉദരത്തിൽ ജന്മം കൊണ്ട

മഹാപാപിയോ?

ഒരു പാവം പെണ്ണിന്റെ

ഹൃദയം പതിയെ തൊട്ട്,

പ്രണയം പുലമ്പി

കടിച്ചുപറിച്ചത്

ജീവനുള്ള മാംസപിണ്ഡം

ആയിരുന്നു.

കാർക്കി തുപ്പിയത്

വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

ചീന്തിയ ചിറകുമായി

ആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,

ശാന്തി കണ്ടെത്താനാകാതെ…

അവളെ തളക്കാൻ ശ്രമിച്ച

ചോരപുരണ്ട നിന്റെ

പല്ലുകൾക്ക്

ദൈവം ഒരിക്കലും

ശക്തി തരില്ല.

അവിടെ നിന്നിൽ

സേവനം ചെയ്തത്

സാത്താനായിരുന്നു.

ഇത്—

രക്തത്തിൽ എഴുതപ്പെട്ട,

ചോര പൊടിഞ്ഞ

ആത്മാവിന്റെ വിധി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News