ഷാരോൺ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്,പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്പി

അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും റൂറൽ എസ്പി ഡി.ശിൽപ

Update: 2022-10-29 14:17 GMT

തിരുവനന്തപുരം: പാറശാല മുര്യങ്കാവ് സ്വദേശി ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോസ്റ്റ്‌മോർട്ടത്തിൽ വിഷാംശം കണ്ടെത്താനായില്ലെന്നും അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും റൂറൽ എസ്പി ഡി.ശിൽപ പറഞ്ഞു.

സംഭവത്തിൽ പാറശാല പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടത്തിൽ കൃത്യമായ വിവരമില്ലാത്തതിനാൽ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും എസ്പി കൂട്ടിച്ചേർത്തു. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്നാണ് എസ്പി അറിയിച്ചിരിക്കുന്നത്. പത്ത് അംഗ ടീമിനെ രൂപീകരിക്കാനാണ് തീരുമാനം. ഡിവൈഎസ്പി ജോൺസൺ ആണ് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ.

ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടൈന്നും എസ്പി അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News