ചുവടുമാറ്റം ബിജെപിയിലേക്കോ?; മോദി സ്തുതി തുടരുന്ന ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

തരൂരിനെ അവഗണിക്കുക എന്നതായിരുന്നു ഇതുവരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ച നിലപാട്

Update: 2025-11-30 02:19 GMT
Editor : Lissy P | By : Web Desk

കൊച്ചി: മോദി സ്തുതി തുടരുന്ന ശശി തരൂർ എംപി ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിലേക്കെന്ന് വിലയിരുത്തലില്‍ കോൺഗ്രസ്. കോൺഗ്രസിന്റെ പരമോന്നത സമിതിയില്‍ അംഗമായിരിക്കെ കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളെ പുകഴ്ത്തുന്ന തരൂരിനെതിരെ പാർട്ടിക്കകത്ത് പടയൊരുക്കവും നടക്കുന്നുണ്ട്.മോദി സ്തുതി തുടരുന്ന തരൂരിനെതെതിരെ കോൺഗ്രസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്ന് പറയുന്ന, മോദി സർക്കാരിന്റെ പരിപാടികളില്‍ മത വിവേചനം കണ്ടിട്ടില്ലെന്ന് പറയുന്ന ശശി തരൂരിന്റെ നിലപാട് ബിജെപിയുമായി ചേർന്നു പോകുന്നതാണെന്ന് വ്യക്തമാണ്. പ്രധാനമന്ത്രിയെ ഇടക്കിടെ സ്തുതിക്കുക മാത്രമല്ല മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു തരൂർ. കോൺഗ്രസ് നേതാക്കൾ ഒറ്റയായും കൂട്ടമായും ഈ നിലപാടുകളെ എതിർത്തപ്പോഴും യാതൊരു കൂസലും ഇല്ലാതെ മോദി സ്തുതി പാടൽ തുടർന്നുകൊണ്ടേയിരിക്കുകയാണ് തരൂർ. ഇന്നലെ കൊച്ചിയിൽ നടന്ന സ്വകാര്യ പരിപാടിയിലായിരുന്നു ഏറ്റവും ഒടുവിൽ തരൂർ മോദിയെയും കേന്ദ്രസർക്കാരിനെയും തലോടിയത്. ഇത് തുടരുന്നതോടെ പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുമെന്നാണ് തരൂർ കരുതുന്നത്.

Advertising
Advertising

തരൂരിനെ അവഗണിക്കുക എന്നതായിരുന്നു ഇതുവരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ച നിലപാട്. പാർട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മോദി സ്തുതിയിൽ മൗനം   തുടരുന്നത് തിരിച്ചടിയാകുമോ എന്ന ചർച്ചയും കോണ്ഗ്രസിലുണ്ട്. യൂത്ത് കോണ്ഗ്രസ് സാമൂഹിക അക്കൗണ്ടുകളില്‍ തരൂരിനെതിരെ വികാരം ഉയരുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ തരൂരിനെതിരെ കോണ്ഗ്രസ് നേതൃത്വം എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News