ഇസ്രായേലിൽ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു

ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തിൽ പരിക്കേറ്റത്.

Update: 2023-10-09 04:35 GMT

ജറുസലേം: ഇസ്രായേലിൽ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു. കൈക്കും കാലിനും പരിക്കേറ്റ കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.

ഷീജ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തിൽ പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം ഷീജയെ കൂടുതൽ പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇസ്രായേലിൽ കുടുങ്ങിയ 27 ഇന്ത്യക്കാർ ഈജിപ്ത് അതിർത്തി കടന്നിട്ടുണ്ട്. മേഘാലയയിൽ നിന്നുള്ള തീർഥാടക സംഘമാണ് ഇവർ. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് ഇക്കാര്യം അറിയിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News