ആർ മാനസൻ സ്‌മാരക ദൃശ്യമാധ്യമ പുരസ്‌കാരം ഷിദ ജഗത്തിന്

വീട് തകർന്ന കൂട്ടുകാരിക്ക് അഭയം നൽകിയ ഫാത്തിമ്മയുടെയും ദേവിയുടെ ചങ്ങാത്തം പ്രമേയമാക്കി മീഡിയവണിൽ സംപ്രേക്ഷണം ചെയ്‌ത ഹ്യുമൻ ഇന്‍ററസ്റ്റ് സ്റ്റോറിക്കാണ് പുരസ്‍കാരം

Update: 2023-06-27 10:24 GMT

ഷിദ ജഗത്

ആലപ്പുഴ : ആലപ്പുഴ പ്രസ് ക്ലബ്ബിന്‍റെയും ആർ മാനസൻ സുഹൃത് വേദിയുടെയും ആഭിമുഖ്യത്തിൽ സൂര്യ ടി വി റിപ്പോർട്ടർ ആയിരുന്ന ആർ മാനസന്‍റെ സ്‌മരണക്കായി ഏർപ്പെടുത്തിയ ദൃശ്യ മാധ്യമ പുരസ്‌കാരം മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്‍റ് ഷിദ ജഗത്തിന് . വീട് തകർന്ന കൂട്ടുകാരിക്ക് അഭയം നൽകിയ ഫാത്തിമ്മയുടെയും ദേവിയുടെ ചങ്ങാത്തം പ്രമേയമാക്കി മീഡിയവണിൽ സംപ്രേക്ഷണം ചെയ്‌ത ഹ്യുമൻ ഇന്‍ററസ്റ്റ് സ്റ്റോറിക്കാണ് പുരസ്‍കാരം .

10000 രൂപയും ഫലകവും ഉൾപ്പെട്ട പുരസ്കാരം ബുധനാഴ്ച ആലപ്പുഴ ചടയംമുറി സ്‌മാരകത്തിൽ നടക്കുന്ന ആർ മാനസൻ അനുസ്‌മരണ ചടങ്ങിൽ വെച്ച് മുൻ മന്ത്രി ജി സുധാകരൻ സമ്മാനിക്കും . മാതൃഭൂമി മുൻ ബ്യുറോ ചീഫ് എസ്.ഡി വേണുകുമാർ, ജന്മഭൂമി സ്പെഷ്യൽ കറസ്‌പോണ്ടന്‍റ് ആർ. അജയകുമാർ, മനോരമ ന്യൂസ്‌കൃ കറസ്‌പോണ്ടന്‍റ് റോയ് കൊട്ടാരച്ചിറ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത് . അനുസ്‌മരണ യോഗത്തിൽ ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്‍റ് എസ്. സജിത്ത് അധ്യക്ഷത വഹിക്കും. എസ്. ഡി വേണുകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News