ഷിരൂർ ദൗത്യം: ഗം​ഗാവലി പുഴയിൽ അസ്ഥി കണ്ടെത്തി, മനൂഷ്യന്റേതെന്ന് സംശയം

ഡിഎൻഎ പരിശോധന നടത്തും

Update: 2024-09-22 16:12 GMT

അങ്കോല: ഷിരൂരിൽ ഇന്ന് നടത്തിയ തിരിച്ചിലിൽ നിർണായക കണ്ടെത്തൽ. ഗം​ഗാവലി പുഴയിൽ മനൂഷ്യന്റേതിന് സമാനമായ അസ്ഥി കണ്ടെത്തി. ഇന്ന് നടത്തിയ തിരച്ചിലിന്റെ അവസാന സമയത്താണ് ഡ്രഡ്ജർ അസ്ഥി കണ്ടെത്തിയത്. കൂടുതൽ സ്ഥിരീകരണത്തിനായി അസ്ഥി ഡിഎൻഎ പരിശോധനയക്ക് അയക്കും.

വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയി. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എൽ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. 

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News