മുൻ മന്ത്രിമാർക്കെതിരായ സ്വപ്‌നയുടെ ആരോപണത്തിൽ ശോഭാ സുരേന്ദ്രൻ പരാതി നൽകി

സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനും മന്ത്രി സ്മൃതി ഇറാനിക്കുമാണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയത്.

Update: 2022-10-30 11:19 GMT

ന്യൂഡൽഹി: മുൻ മന്ത്രിമാർക്കെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും ശോഭാ സുരേന്ദ്രൻ പരാതി നൽകി.

അതിനിടെ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ ശോഭാ സുരേന്ദ്രൻ അതൃപ്തി രേഖപ്പെടുത്തി. ജനങ്ങളുടെ കോർ കമ്മിറ്റിയിൽ താനുണ്ട് എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News