ജിതിൻ ധരിച്ചിരുന്ന ഷൂസ് കണ്ടെത്തി: എ.കെ.ജി സെന്‍റര്‍ ആക്രണക്കേസിൽ അന്വേഷണം ഊർജിതം

ഡിയോ സ്കൂട്ടർ എത്തിച്ചു നൽകിയ ജിതിന്‍റെ വനിതാ സുഹൃത്ത് ഒളിവിലാണെന്ന് ക്രൈം ബ്രാഞ്ച്

Update: 2022-09-25 08:18 GMT
Editor : ijas

തിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമണ കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. പ്രതി ജിതിൻ ധരിച്ചിരുന്ന ഷൂസ് കണ്ടെത്തി. എ.കെ.ജി സെന്‍റര്‍ ആക്രമണ കേസിൽ നിർണായക തെളിവായ ഡിയോ സ്കൂട്ടറും പ്രതി ധരിച്ചിരുന്ന ടീ ഷർട്ടും കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളി ആവുകയാണ്. അതേ സമയം സംഭവ സമയത്ത് ഡിയോ സ്കൂട്ടർ എത്തിച്ചു നൽകിയ ജിതിന്‍റെ വനിതാ സുഹൃത്ത് ഒളിവിലാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കേസിൽ വനിതാ സുഹൃത്തിനെ സാക്ഷിയാക്കാനാണ് നീക്കം. പ്രാദേശിക നേതാവ് കൂടിയായ വനിതാ സുഹൃത്തിന് കേസിൽ കൂടുതൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതിയാക്കുകയുള്ളൂ.

Advertising
Advertising
Full View

രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി ആക്രമണത്തിൽ പങ്കുണ്ടെന്നാണ് നിലവിൽ ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ ഉടൻ ചോദ്യം ചെയ്യും. രണ്ടുദിവസത്തിനുള്ളിൽ ഡിയോ സ്കൂട്ടർ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. 27ന് ജിതിൻ്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ പ്രതിക്കെതിരെ കൂടുതൽ നിർണായക തെളിവുകൾ ഹാജരാക്കാനുള്ള പരിശ്രമത്തിലാണ് ക്രൈം ബ്രാഞ്ച് .

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News