കുമളിയിൽ പെട്രോളിംഗിനിടെ എസ്.ഐക്ക് മർദനമേറ്റു

ചെവിക്കും തലക്കും പരിക്കേറ്റ ഷെഹീർ ഷായെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2024-02-25 04:14 GMT
Editor : Lissy P | By : Web Desk

ഇടുക്കി: കുമളിയിൽ രാത്രികാല പെട്രോളിംഗിനിടെ എസ്.ഐക്ക് മർദനമേറ്റു. കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷെഹീർ ഷാക്കാണ് മർദനമേറ്റത്. റോസാപ്പൂക്കണ്ടം സ്വദേശി ബാബുവാണ് മർദിച്ചത്. ചെവിക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമളി ടൗണിന് സമീപം ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ യും സംഘവും റോസപ്പൂക്കണ്ടത്ത് എത്തിയത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരീരമാസകലം ചോരയുമായി നിന്ന ബാബുവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എസ്.ഐയെ ആക്രമിക്കുകയായിരുന്നു.

ചെവിക്കും തലക്കും പരിക്കേറ്റ ഷെഹീർ ഷായെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ യെ അക്രമിച്ച ബാബുവിനെതിരെ പൊലീസ് കേസെടുത്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിലാണ്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News