പൊലീസ് സ്റ്റേഷനിലെ ജെ.സി.ബി മോഷണത്തിൽ എസ്.ഐക്ക് സസ്‌പെൻഷൻ

വാഹനാപകട കേസിലെ തൊണ്ടി മുതലായ ജെ.സി.ബിയാണ് മോഷണം പോയത്. ഈ വാഹനം പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

Update: 2023-10-17 09:07 GMT
Editor : rishad | By : Web Desk

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ജെ.സി.ബി മോഷണം പോയതിൽ എസ്.ഐക്ക് സസ്പെൻഷൻ. മുക്കം എസ്.ഐ നൗഷാദിനെയാണ്‌ സസ്പെൻഡ് ചെയ്തത്. വാഹനാപകട കേസിലെ തൊണ്ടി മുതലായ ജെ.സി.ബി ആണ് മോഷണം പോയത്. ഈ വാഹനം പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ സെപ്തംബർ 19നാണ് വാഹനാപകടം സംഭവിക്കുന്നത്. ജെ.സി.ബി ഇടിച്ച ബൈക്ക് യാത്രികൻ മരിച്ചിരുന്നു. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. നമ്പർ പ്ലേറ്റും ലൈറ്റും ഇല്ലായിരുന്നു. കേസിൽ ഇതെല്ലാം തിരിച്ചടിയാകുമെന്നതിനാൽ ഭീമമായ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.

Advertising
Advertising

ഇതെല്ലാം കണക്കാക്കിയാണ് ഈ ജെ.സി.ബി മാറ്റി എല്ലാ രേഖകളുമുള്ള മറ്റൊരു ജെ.സി.ബി സ്റ്റേഷൻ വളപ്പിൽ കൊണ്ടിട്ടത്.  ഇക്കാര്യം ബോധ്യമാകുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലെയും മറ്റിടങ്ങളിലേയും സി.സി.ടിവി ദൃശ്യങ്ങൾ വിലയിരുത്തിയാണ് പിറ്റേന്ന് തന്നെ വാഹനം കണ്ടെത്തുന്നതും സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും. ഇതിലാണിപ്പോൾ പൊലീസ് ഉദ്യോഗസ്ഥന് കൂടി പങ്കുണ്ടെന്ന് വ്യക്തമാകുന്നത്.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News