കണ്ണൂരിൽ എസ്.ഐയെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

ക്ലബ്ബിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ട് കയറിയപ്പോഴാണ് അക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു

Update: 2023-08-13 16:58 GMT

കണ്ണൂർ: കണ്ണൂർ അത്താഴക്കുന്നിൽ ടൗൺ എസ്.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും ക്ലബ്ബിൽ പൂട്ടിയിട്ട് മർദിച്ചു. എസ്.ഐ സി.എച്ച് നസീബിനും സിവിൽ പൊലീസ് ഓഫീസർ അനീഷിനും പരിക്കേറ്റു. വൈകീട്ട് പട്രോളിങ്ങിനിടെയാണ് സംഭവം. ക്ലബ്ബിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ട് കയറിയപ്പോഴാണ് അക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പുറത്ത് നിന്ന് വാതിൽ പൂട്ടിയ ശേഷമായിരുന്നു മർദനം. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അഭയ് , അഖിലേഷ്, അൻവർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News