Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സിദ്ധാര്‍ഥന്റെ കുടുംബത്തിന് 7 ലക്ഷം നഷ്ടപരിഹാരം നല്‍കണം എന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് നടപടി. അടുത്തമാസം 10 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍ നഷ്ടപരിഹാരത്തുക വേണ്ടെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നന്ദിയുണ്ടെന്നും സിദ്ധാര്‍ഥിന്റെ കുടുംബം പ്രതികരിച്ചു. മകന് നീതി കിട്ടുന്നതുവരെ പോരാടുമെന്നും സിദ്ധാര്‍ഥിന്റെ അമ്മ പറഞ്ഞു.