എയിംസിൽ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ മഥുര കോടതിയെ സമീപിച്ചു

കാപ്പന് കാവൽ നിൽക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നു എന്ന് ആരോപിച്ച് ആണ് കോടതിയെ സമീപിച്ചത്

Update: 2021-05-05 11:16 GMT
Editor : ubaid | Byline : Web Desk

ഡൽഹി എയിംസിൽ ചികത്സയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കാണാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവൽ നിൽക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നു എന്ന് ആരോപിച്ച് ആണ് കോടതിയെ സമീപിച്ചത്. കാപ്പനെ കാണാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റൈഹാനത്ത് കത്ത് അയച്ചു. ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് താടിയെല്ലിന് പരിക്ക് ഉണ്ടായതായി നേരത്തെ മഥുര ജയിലിലെ മെഡിക്കല്‍ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡല്‍ഹിയിലെ എയിംസില്‍ നടത്തുമെന്നാണ് സൂചന.

Advertising
Advertising

ഏപ്രിൽ 30ന് സിദ്ധിക്കയെ സുപ്രീം കോടതി വിധി അനുസരിച് ഡൽഹിയിലെ എയിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

മെയ്‌ 1ന് കൊച്ചിയിൽ...

Posted by Raihana Siddique on Wednesday, May 5, 2021

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News