Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മലപ്പുറം: കെ ടി ജലീലിന് മറുപടിയുമായി മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. ജലീലിന്റെ ഭാര്യ എം.പി ഫാത്തിമ കുട്ടിക്ക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സ്ഥാനം ലഭിച്ചത് ചട്ടലംഘനത്തിലൂടെയാണെന്ന് സിദ്ദിഖ് പറഞ്ഞു.
സ്ഥാനക്കയറ്റം മന്ത്രിയായിരിക്കെ ജലീലിന്റെ അറിവോടെ ആണെന്നും സിദ്ദിഖ് ആരോപിച്ചു. ആരോപണങ്ങള്‍ ഉയരുമ്പോഴേക്ക് വേദഗ്രന്ഥം തൊട്ട് സത്യമിടുന്നത് കേട്ടുകേള്‍വില്ലാത്ത കാര്യമാണെന്നും പന്താവൂര്‍ പരിഹസിച്ചു.