സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാല മുൻ ഡീൻ ആയിരുന്ന ഡോ. എം.കെ നാരായണനെ തരംതാഴ്ത്തും

ഡീൻ പദവിയിൽ നിന്ന് തരംതാഴ്ത്തി പ്രൊഫസർ ആയി സ്ഥലം മാറ്റി നിയമിക്കും

Update: 2025-09-20 17:29 GMT

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി. അന്നത്തെ ഡീൻ ആയിരുന്ന ഡോ. എം.കെ നാരായണനെ തരംതാഴ്ത്തും. ഡീൻ പദവിയിൽ നിന്ന് തരംതാഴ്ത്തി പ്രൊഫസർ ആയി സ്ഥലം മാറ്റി നിയമിക്കും.

അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥന് സ്ഥലംമാറ്റമുണ്ടാകും. രണ്ട് വർഷം പ്രൊമോഷൻ തടയാനും തീരുമാനം. ഇന്ന് സർവകലാശാല ക്യാമ്പസിൽ ചേർന്ന ബോർഡ് ഓഫ് മാനേജ്‌മെന്റിലാണ് തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News