മുഹമ്മദ് സഈദ് ടി.കെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്; അഡ്വ. റഹ്‌മാൻ ഇരിക്കൂർ ജനറൽ സെക്രട്ടറി

വാഹിദ് ചുള്ളിപ്പാറ, ഷറഫുദ്ദീൻ നദ്‍വി, അഡ്വ. അബ്ദുൽ വാഹിദ്, അസ്‍ലഹ് കക്കോടി, സൽമാനുൽ ഫാരിസ്, സഹൽ ബാസ് എന്നിവർ സെക്രട്ടറിമാരാണ്

Update: 2022-12-14 15:47 GMT
Editor : Shaheer | By : Web Desk

കൊച്ചി: 2022- 2023 പ്രവർത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായി മുഹമ്മദ് സഈദ് ടി.കെയെയും ജനറൽ സെക്രട്ടറിയായി അഡ്വ. റഹ്‌മാൻ ഇരിക്കൂറിനെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി വാഹിദ് ചുള്ളിപ്പാറ, ഷറഫുദ്ദീൻ നദ്‍വി, അഡ്വ. അബ്ദുൽ വാഹിദ്, അസ്ലഹ് കക്കോടി, സൽമാനുൽ ഫാരിസ്, സഹൽ ബാസ് എന്നിവരെയും തെരഞ്ഞെടുത്തു.

കോഴിക്കോട് കടമേരി സ്വദേശിയായ മുഹമ്മദ് സഈദ് മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽനിന്ന് ബിരുദവും ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. നിലവിൽ എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റി അംഗമാണ്. വയനാട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Advertising
Advertising

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ അഡ്വ. റഹ്‌മാൻ ആലുവ അസ്ഹറുൽ ഉലൂമിൽനിന്ന് ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് എൽ.എൽ.ബിയും ബംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് എൽ.എൽ.എമ്മും പൂർത്തിയാക്കി. നിലവിൽ എസ്.ഐ.ഒ സംസ്ഥാന ശൂറ അംഗമായ റഹ്‌മാൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

സംസ്ഥാന ശൂറാ അംഗങ്ങൾ: വാഹിദ് ചുള്ളിപ്പാറ (മലപ്പുറം), ഷറഫുദ്ദീൻ നദ്‍വി (കൊച്ചി സിറ്റി), തശ്രീഫ് കെ.പി (മലപ്പുറം), അഡ്വ. അബ്ദുൽ വാഹിദ് (കോഴിക്കോട്), നിയാസ് വേളം (കോഴിക്കോട്), അസ്ലഹ് കക്കോടി (കോഴിക്കോട്), അൻഫാൽ ജാൻ (മലപ്പുറം), സൽമാനുൽ ഫാരിസ് ടി.കെ (മലപ്പുറം), അമീൻ മമ്പാട് (മലപ്പുറം), അബ്ദുല്ല നേമം (തിരുവനന്തപുരം), അൽ അമീൻ (കൊല്ലം), ഹാമിദ് ടി.പി (മലപ്പുറം), മിസ്അബ് ശിബ്ലി (കണ്ണൂർ), ഇസ്ഹാഖ് അസ്ഹരി (എറണാകുളം), സഹൽ ബാസ് (മലപ്പുറം), അമീൻ ഫസൽ (കണ്ണൂർ), സാബിർ യൂസുഫ് (കോട്ടയം), അമീൻ അഹ്‌സൻ (കൊച്ചി സിറ്റി), നവാഫ് പാറക്കടവ് (കോഴിക്കോട്), അസ്ലഹ് വടകര (കോഴിക്കോട്), തഹ്‌സീൻ മമ്പാട്(മലപ്പുറം), സ്വലീൽ ഫലാഹി(കൊച്ചി സിറ്റി)

ആലുവ ഹിറാ കോംപ്ലക്‌സിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നേതൃത്വം നൽകി.

Summary: Muhammad Saeed TK and Adv. Rahman Irikkur elected as the SIO state president and general secretary respectively 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News