കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ സമയപരിധി നീട്ടി

ഡിസംബർ 11 വരെ അപേക്ഷ തിരികെ ഏൽപ്പിക്കാം

Update: 2025-11-30 08:14 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:കേരളത്തിലടക്കം അടക്കം 12 സംസ്ഥാനങ്ങളിലെവോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫോമുകൾ തിരികെ നൽകാൻ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടർപട്ടിക ഡിസംബർ 16ന് പുറത്തിറക്കും.അന്തിമ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും.

ഡിസംബര്‍ 4ന് എസ്ഐആര്‍ നടപടികള്‍  അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം.ഇതോടെ എസ്ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാർട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ധൃതി പിടിച്ച് എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച  മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവിറക്കിയത്.

Advertising
Advertising

എസ്ഐആറിനെതിരായ  കേരളത്തിന്റെ ഹരജികൾ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. എസ്ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം, എസ്ഐആറിലെ എല്ലാ നടപടികളും ഒരാഴ്ച നീട്ടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. കരട് വോട്ടർപട്ടിക 16 ന് പ്രസിദ്ധീകരിക്കും. നിലവിൽ ലഭിച്ച 7 ദിവസം കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്താൻ ഉപയോഗിക്കും. ബിഎൽഒ ,ബിഎൽഎ യോഗം ചേരുമെന്നും ബൂത്ത്‌ ഏജന്റുമാരുമായി നിലവിൽ ലഭിച്ച ലിസ്റ്റ് ചർച്ച ചെയ്യുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. അവസാന സമയം വരെ കത്തുനിൽക്കാതെ ഫോം ബിഎല്‍ഒമാർക്ക് കൈമാറണം.ഇത് തെറ്റുകൾ തിരുത്താൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Full View

 

updating

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News