എസ്‌ഐആറിൽ ഇന്ന് യോഗം; പോരായ്മകൾ ചർച്ചയാകും
നിലവിലെ പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ വ്യക്തമാക്കും
Update: 2025-12-27 00:57 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാർട്ടി യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വച്ച് ചേരുന്ന യോഗത്തിൽ ഇതുവരെയുള്ള പോരായ്മകൾ പ്രതിനിധികൾ അറിയിക്കും. നിലവിലെ പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ വ്യക്തമാക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24,08,503 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.
ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങുകളും പരിശോധനകളും നടക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.