ശബരിമല സ്വർണക്കൊള്ള; ഡി. മണിക്ക് ക്ളീൻചിറ്റ് നൽകി എസ്ഐടി

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലാണ് ഇക്കാര്യം പറയുന്നത്

Update: 2026-01-08 07:21 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് ക്ളീൻചിറ്റ് നൽകി എസ്ഐടി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇയാൾക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചില്ലെന്നും എസ്ഐടി. വിശദമായ ചോദ്യം ചെയ്യലിലും,തെളിവെടുപ്പിലുമാണ് കണ്ടെത്തൽ.

ഡി. മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തള്ളുകയാണ് മണി ചെയ്തത്. വിഗ്രഹക്കടത്തിൽ പങ്കില്ലെന്നാണ് മണി മൊഴി നൽകിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തെ തുടർന്നായിരുന്നു അന്വേഷണം. ആറ് ആഴ്ചകളാണ് അന്വേഷണവുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് ബാക്കിയുള്ളത്.

ഡി. മണിയുടെ വീട്ടിലും ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയോ എന്നതിലും പരിശോധന നടത്തി. ഫോൺ രേഖകളും പരിശോധിച്ചു. ദിണ്ടിഗലിലെ ഡി. മണിയുടെ വീട്ടിലും വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് എസ്ഐടി പരിശോധന നടത്തിയത്. ഇവിടെ നിന്ന് ചില രേഖകൾ അടക്കം പിടിച്ചെടുത്തിരുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News