'സ്വപ്‌ന സുരേഷിന്റേത് അനധികൃത നിയമനം,ഒന്നും തന്റെ അറിവോടെയല്ല'; എച്ച്.ആർ.ഡി.എസ് മുൻ പ്രസിഡന്റ് എസ്. കൃഷ്ണകുമാർ

തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതും അനധികൃത നിയമനങ്ങൾ നടത്തിയതും സെക്രട്ടറിയായ അജി കൃഷ്ണനും കൂട്ടാളികളും ചേർന്നാണ്

Update: 2022-02-19 04:18 GMT
Editor : Dibin Gopan | By : Web Desk

സ്വപ്ന സുരേഷിന്റെ നിയമനം തന്റെ അറിവോടെ അല്ലെന്ന് എച്ച്.ആർ.ഡി.എസ് മുൻ പ്രസിഡന്റ് എസ് കൃഷ്ണകുമാർ. തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതും അനധികൃത നിയമനങ്ങൾ നടത്തിയതും സെക്രട്ടറിയായ അജി കൃഷ്ണനും കൂട്ടാളികളും ചേർന്നാണ്.

എൻഡിഎ സ്ഥാനാർഥിയായി സഹോദരൻ മത്സരിച്ചപ്പോൾ എച്ച്.ആർ.ഡി.എസിന്റെ വാഹനങ്ങൾ ഉൾപ്പടെ അജി കൃഷ്ണൻ പ്രചരണത്തിനായി ഉപയോഗിച്ചെന്നും കൃഷ്ണകുമാർ ആരോപിച്ചു. ആർ.എസ്.എസ് നേതാവായ കെ.ജി വേണുഗോപാലിനെ സ്ഥാപനത്തിൽ വൈസ് ചെയർമാൻ ആക്കിയത് തന്റെ അറിവോടെ അല്ലെന്നും സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് എച്ച്.ആർ.ഡി.എസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്. മലയാളികളടക്കമുള്ള ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിയമവിരുദ്ധമായി ജോലി നൽകിയത് എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോർഡിന്റെയോ ചെയർമാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

അജി കൃഷ്ണന്റെ അനധികൃതമായ പ്രവർത്തനങ്ങൾക്കെതിരെ കേരള റജിസ്ട്രാർ ഓഫ് സൊസൈറ്റീസിനു പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് കലക്ടർ എന്നിവർക്കും അയച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News