​മൊബൈൽ, ഇന്റർനെറ്റ്... ഡിജിറ്റൽ അടിമത്തം; സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 41 കുട്ടികൾ

ഗുരുതരമായ ഡിജിറ്റൽ അടിമത്തത്തിന് ഇരയായി ചികിത്സ തേടിയത് 1189 കുട്ടികളെന്ന് സർക്കാർ കണക്കുകൾ

Update: 2025-09-19 11:32 GMT

തിരുവനന്തപുരം: മൊബൈൽ ഫോൺ ഇന്റ​ർനെറ്റ് എന്നിവയടക്കം ഗുരുതരമായ ഡിജിറ്റൽ അടിമത്തത്തിന് വിധേയരായ 1189 കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ 275 കുട്ടികൾ ചികിത്സയിലാണ്.

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 41 കുട്ടികൾ ആത്മഹത്യ ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ ദുരുപയോഗം മൂലം ലൈംഗിക ചൂഷണം, ലഹരി കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 30 കുട്ടികളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചു.

ഡിജിറ്റൽ ലഹരിയിൽ നിന്ന് കുട്ടികളെ വിമോചിപ്പിക്കാൻ സംസ്ഥാനത്ത് ആറ് ലഹരി വിമോചന കേന്ദ്രങ്ങൾ ​പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം (പേരൂർക്കട), കൊച്ചി സിറ്റി (മട്ടാഞ്ചേരി & കോമ്പാറ) തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലലായി 6 ഡിജിറ്റൽ ലഹരി വിമോചന കേന്ദ്രങ്ങളാണ് ​പ്രവർത്തിക്കുന്നത്. 

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News