സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങൾ കടുത്ത പ്രതിസന്ധിയിൽ

ഒപ്പം കൊപ്ര ലഭ്യത കുറഞ്ഞതും സർക്കാർ സഹായം ഇല്ലാതായതും തിരിച്ചടിയായിട്ടുണ്ട്

Update: 2022-11-28 01:47 GMT

കോട്ടയം: സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങൾ കടുത്ത പ്രതിസന്ധിയിൽ . ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകൾ വിപണയിൽ പിടിമുറുക്കിയതാണ് ഇവരെ ദുരിതത്തിലാക്കിയത്. ഒപ്പം കൊപ്ര ലഭ്യത കുറഞ്ഞതും സർക്കാർ സഹായം ഇല്ലാതായതും തിരിച്ചടിയായിട്ടുണ്ട്.

അഞ്ച് വർഷത്തിലധികമായി പ്രവർത്തിക്കുന്ന എണ്ണ ഉല്‍പാദക സംഘമാണ് കോട്ടയം മൂഴൂരിലേത്. 177 അംഗ ങ്ങളുള്ള ഒരു കൂട്ടായ്മയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ച് പോന്നിരുന്നത്. എന്നാൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഈ സ്ഥാപനം. ഇതേ അവസ്ഥയാണ് മിക്ക ചെറുകിട വെളിച്ചെണ്ണ ഉല്പാദന സംഘങ്ങൾക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം മായം ചേർന്ന വെളിച്ചെണ്ണകൾ വിപണിയിൽ എത്തുന്നതാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി.

Advertising
Advertising

സംസ്ഥാനത്ത്  മുമ്പുണ്ടായിരുന്ന പോലെ കൊപ്ര കളങ്ങൾ ഇല്ലാതായതും ഈ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഡ്രൈയർ അടക്കമുള്ള യന്ത്രസാമഗ്രികളുടെ വിലയും പരിപാലനവുമെല്ലാം വെല്ലുവിളിയാണ്. വൈദ്യുതിയ്ക്ക് അടക്കം സബ്സിഡി അനുവദിച്ചാൽ മാത്രമേ ഇത്തരം സംരംഭങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ സർക്കാർ ഇടപെടൽ ആവശ്യമാണെന്നാണ് ഇവർ പറയുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News