വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശം; എസ്‍എന്‍ഡിപി സംരക്ഷണ സമിതി പരാതി നല്‍കി
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്
Update: 2025-07-21 10:40 GMT
കോട്ടയം: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ എസ്‍എന്‍ഡിപി സംരക്ഷണ സമിതി പൊലീസിൽ പരാതി നൽകി.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് എസ്‍എന്‍ഡിപി സംരക്ഷണ സമിതിയുടെ തീരുമാനം.
കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നതുള്‍പ്പെടെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങള്‍. ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്‌സ് മാത്രമാണ് നൽകിയതെന്നും മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു.
കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്ന അവസ്ഥ ആയി. സൂംബ ഉൾപ്പെടെ അങ്ങനെ ആയി. എല്ലാം മലപ്പുറത്ത് പോയ് ചോദിക്കേണ്ട അവസ്ഥ ആയെന്നും വെള്ളപ്പള്ളി പറഞ്ഞിരുന്നു.