''ഉമ്മന്‍ചാണ്ടിയുടെ മകളായതുകൊണ്ട് അവര്‍ വീട്ടിലിരിക്കണോ? മോഡേൺ വസ്ത്രങ്ങൾ ഇടാൻ പാടില്ലേ?''

നല്ല അപ്പന് മക്കൾ ജനിച്ചാൽ മക്കളെ അപ്പൻ നന്നായി വളർത്തും അവർക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കും പിന്നെ സൗന്ദര്യം അപ്പനും അമ്മയ്ക്കും ഉണ്ടേൽ അത് മക്കൾക്കും കിട്ടും

Update: 2023-08-25 05:34 GMT

അച്ചു ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്നേഹ ആര്‍.വി ഹരിപ്പാട്. നല്ല അപ്പന് മക്കൾ ജനിച്ചാൽ മക്കളെ അപ്പൻ നന്നായി വളർത്തും അവർക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കുമെന്നും പിന്നെ സൗന്ദര്യം അപ്പനും അമ്മയ്ക്കും ഉണ്ടേൽ അത് മക്കൾക്കും കിട്ടുമെന്നും സ്നേഹ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സ്നേഹയുടെ കുറിപ്പ്

സഖാക്കളെ ...നല്ല അപ്പന് മക്കൾ ജനിച്ചാൽ മക്കളെ അപ്പൻ നന്നായി വളർത്തും അവർക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കും പിന്നെ സൗന്ദര്യം അപ്പനും അമ്മയ്ക്കും ഉണ്ടേൽ അത് മക്കൾക്കും കിട്ടും .പിന്നെ മക്കൾക്ക് നല്ലയൊരു അപ്പനെ കിട്ടിയാൽ മക്കൾ തിരിച്ചും നല്‍കുക അപ്പൻ നല്‍കിയ വിദ്യാഭ്യാസത്തിന് മികച്ചൊരു ജോലിയും പിന്നെ അപ്പനും അമ്മയ്ക്കും മനസമാധാനവും നല്‍കുക എന്നതാണ്. അല്ലാതെ മോഷ്ടിച്ച പണം കൊണ്ട് വില കൂടി വസ്ത്രങ്ങൾ വാങ്ങി ഗമ കാണിച്ച് നടക്കുകയല്ല . ഉമ്മൻ ചാണ്ടി എന്ന വ്യക്തിയുടെ മകളായി ദൈവം ജന്മം കൊടുത്തത് കൊണ്ട് അവർ വീട്ടിൽ ഇരിക്കണോ ? അവർക്ക് മോഡേൺ വസ്ത്രങ്ങൾ ഇടാൻ പാടില്ലേ? നല്ല വാച്ച് കെട്ടാൻ പാടില്ലയോ ? പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ പാടില്ല എന്ന വിലക്ക് നമ്മുടെ ഭരണഘടനയിൽ പറയുന്നോ ? സഖാക്കളെ അവർ കഷ്ടപ്പെടുന്ന പൈസയിൽ ഒരു ഭാഗം നികുതിയും നല്‍കിയ നാളിതു വരെ ജീവിച്ചു പോകുന്നത് .നികുതി നല്‍കാതെ കേരളത്തിൽ ചിലർ ഉണ്ട് അവർക്ക് എതിരെ എഴുതാൻ സഖാക്കൾ മുന്നോട്ട് വരണം ഞാൻ വെല്ലുവിളിക്കുന്നു .

Advertising
Advertising

സഖാക്കൾ മറന്ന് പോവുന്ന ഒരു കാര്യമുണ്ട് നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത് പക്ഷെ സഖാക്കൾ ഇലക്ഷൻ വരുമ്പോൾ എല്ലാം മറക്കും എന്തൊരു അവസ്ഥയ സഖാക്കളെ നിങ്ങളുടേത് ??? മുൻകൂറായി ഒരു കാര്യം പറയുവാ ഇവിടെ ഉമ്മൻ ചാണ്ടിയുടെ മൂന്നു മക്കളിൽ ഒരാളും തന്നെ ഞങ്ങൾക്ക് ഒരു വീട് അപ്പയ്ക്കു വെച്ച് കൊടുക്കാൻ ഞങ്ങളുടെ കൈയ്യിൽ പൈസ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിട്ടില്ല പകരം ഞങ്ങൾക്കതിന് സാധിച്ചില്ല എന്നാണ് പറഞ്ഞത് .

അപ്പയുടെ വലിയ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി പുതുപ്പള്ളിയിൽ ഒരു വീട് എന്നത് . ഭാവനയിൽ നിങ്ങൾ രചിക്കുന്ന ഓരോ കഥകൾക്ക് മറുപടി നല്‍കുക ഞങ്ങൾ കോൺഗ്രസ് പ്രവർത്തകരായിരിക്കും .അവരെ ചേർത്തു നിറുത്തുക ഞങ്ങൾ പ്രവർത്തകരുടെ കടമയാണ് .. ഒസി എന്തായിരുന്നു എന്ന് ഇവിടുത്തെ സാധരണക്കാർക്കറിയാം .

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News