പ്രണവ് യാത്രയായി: ഷഹാനയ്‌ക്കൊപ്പം ഇനി ഓർമകൾ മാത്രം

ഇന്ന് രാവിലെ രക്തം ഛർദിച്ചതിനെ തുടർന്ന് അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിനായില്ല

Update: 2023-02-17 14:06 GMT

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രണവ് അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛർദിച്ചതിനെ തുടർന്നായിരുന്നു അന്ത്യം.

സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയരായ ജോഡികളാണ് പ്രണവും ഷഹാനയും.  വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ ശരീരം തളർന്ന പ്രണവിന്റെയും ഷഹാന വിവാഹം കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് നടന്നത്. ഒട്ടേറെ എതിർപ്പുകൾ മറികടന്നായിരുന്നു ഇരുവരുടെയും വിവാഹം.

ഇന്ന് രാവിലെ രക്തം ഛർദിച്ചതിനെ തുടർന്ന് അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിനായില്ല. 

Full View

എട്ട് വർഷം മുൻപാണ് പ്രണവിന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ച അപകടം സംഭവിക്കുന്നത്. നിയന്ത്രണം വിട്ട് ബൈക്ക് മതിലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു പ്രണവിന്റെ ജീവിതം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News