ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രണം

Update: 2021-05-30 15:23 GMT

ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രണം. ലക്ഷദ്വീപിന് പിന്തുണ അർപ്പിച്ചുകൊണ്ട് ട്വിറ്റ് ചെയ്ത് അക്കൗണ്ടുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തങ്ങളുടെ മെസ്സേജ് അയക്കുന്നത് ബ്ലോക്ക് ചെയ്തതായി ആക്ടിവിസ്റ്റുകൾ അറിയിച്ചു.





 



 

"ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്" ( In Solidarity With Lakshadweep) കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു 'ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ന് വൈകുന്നേരം 4മണി മുതൽ 9 മണിവരെ #SaveLakshadweep, #InsolidaritywithLakshadweep,#Recalltheadministrator എന്ന ഹാഷ്ടാഗുകൾ ഉപയോഗിച്ചുകൊണ്ടുളള ട്വിറ്റർ സ്റ്റോം, രാഷ്ട്രപതിക്ക് മെയിലയയ്ക്കുക, സമരമുറ്റം എന്നീ പരിപാടികളാണ് കരിദിനാചരണത്തിന്റെ ഭാഗമായി നടന്നത്.

Advertising
Advertising

Full View




 


ചലച്ചിത്രതാരം റിമ കല്ലിങ്കൽ, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ എന്നിവരും കരിദിനാചരണത്തിന്റെ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News