സോളാർ പീഡന കേസ്; സി.ബി.ഐ ഇന്ന് പി.സി.ജോർജിന്റെ മൊഴിയെടുക്കും

പീഡന വിവരങ്ങളടക്കം പല കാര്യങ്ങളും പരാതിക്കാരി തന്നോട് വെളിപ്പെടുത്തിയതായി പി.സി.ജോർജ് പറഞ്ഞിരുന്നു

Update: 2022-05-11 01:02 GMT
Advertising

തിരുവനന്തപുരം: സോളാർ പീഡന കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സി.ബി.ഐ ഇന്ന് പി.സി.ജോർജിൻ്റെ മൊഴിയെടുക്കും. സാക്ഷി എന്ന നിലയിലാണ് ജോർജിനെ വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരങ്ങളടക്കം പല കാര്യങ്ങളും പരാതിക്കാരി തന്നോട് വെളിപ്പെടുത്തിയതായി പി.സി.ജോർജ് പറഞ്ഞിരുന്നു. പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണൻ്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. 

അതേസമയം, മതവിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ പാലാരിവട്ടം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ പി.സി.ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റുചെയ്യാന്‍ നീക്കമുണ്ടെന്നും തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നത്. ഹരജി ഇന്ന് കോടതി പരിഗണിച്ചേക്കും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News