'എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിന്റെ പേരിൽ അധിക്ഷേപിക്കാനും അശ്ലീലം പറയാനുമുള്ള നീക്കം ഹീനവും നീചവും';എം. സ്വരാജ്

'നിലമ്പൂർ ആയിഷയെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ വിലക്കണം'

Update: 2025-06-12 04:17 GMT
Editor : ലിസി. പി | By : Web Desk

നിലമ്പൂർ: സാംസ്കാരിക രംഗത്തുള്ളവർ എൽഡിഎഫിനെ പിന്തുണക്കുന്നത് ചിലർക്ക് സഹിക്കുന്നില്ലെന്ന് സ്ഥാനാര്‍ഥി എം.സ്വരാജ്. 'സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയമുണ്ട്. സാംസ്കാരിക പ്രവർത്തകർക്ക് രാഷ്ട്രീയ അഭിപ്രായം പാടില്ലെന്ന് ആര് പറഞ്ഞു?.സമൂഹത്തെ മാറ്റി മറിച്ചത്തിൽ വലിയ പങ്ക് സാഹിത്യ കൃതികൾക്ക് ഉണ്ടായിട്ടുണ്ട്. നിലമ്പൂരിൽ വോട്ടുണ്ടായിരുന്നെങ്കിൽ സ്വരാജിന് വോട്ട് ചെയ്യുമായിരുന്നെന്ന് ആദ്യം പറഞ്ഞത് കവി സച്ചിദാന്ദനാണ്. പിന്നീട് മറ്റു ചിലരും അഭിപ്രായം പറഞ്ഞു. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് തന്നെ പിന്തുണയ്ക്കുന്നത് എന്ന പ്രചാരണം യുഡിഎഫ് നടത്തുന്നു. അഭിപ്രായം പറയാതെ മിണ്ടാതിരിക്കാൻ പറയാൻ ആർക്കാണ് അവകാശമുള്ളത്. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും നിലപാടുള്ളവരാണ്.അവർ അഭിപ്രായം പറയുന്നതിൽ എന്താണ് തെറ്റ്.എൽഡിഎഫിന് വോട്ട് ചെയ്യും എന്ന് പറഞ്ഞതിന്റെ പേരിൽ അധിക്ഷേപിക്കാനും അശ്ലീലം പറയാനുമുള്ള നീക്കം ഹീനവും നീചവുമാണ്.കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇതുവിലക്കണം.'- സ്വരാജ് പറഞ്ഞു.

Advertising
Advertising

നിലമ്പൂർ ആയിഷയെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ വിലക്കണമെന്നും എം.സ്വരാജ് ആവശ്യപ്പെട്ടു.'ചിന്തിക്കാൻ പോലും ആകാത്ത പീഡനങ്ങൾ നേരിട്ട ആളാണ് നിലമ്പൂർ ആയിഷ. അവരെ നീചമായിട്ടാണ് അധിക്ഷേപിക്കുന്നത്.ഇടതുപക്ഷത്തെ പിന്തുച്ചാൽ തെറിവിളിക്കുകയാണ്. നിലമ്പൂർ ആയിഷ എന്നത് നിലമ്പൂരിന്റെ പ്രതീകമാണ്'- സ്വരാജ് പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News