മദ്യപിക്കാൻ പണം നൽകിയില്ല; പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

തിരുവനന്തപുരം വെഞ്ഞാറംമൂട് മുക്കുന്നൂർ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്

Update: 2022-04-25 08:28 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറംമൂട് മുക്കുന്നൂർ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്. പിതാവായ മുക്കുന്ന് സ്വദേശി സുകുമാരന് മുഖത്തും ശരീരത്തിലും വെട്ടേറ്റിട്ടുണ്ട്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ്  അക്രമം നടക്കുന്നത്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ആ പിതാവിനെ സമീപിച്ചെങ്കിലും പണം നൽകില്ലെന്ന് പറഞ്ഞു. തുടർന്നാണ് സുധീഷ് പിതാവിനെ വെട്ടിപ്പരിക്കേൽപിച്ചത്. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുധീഷിനെ പിടികൂടിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News