'സൗഹൃദ കേരളത്തിന് കൈകോര്‍ക്കാം' ; സാഹോദര്യ സംഗമവുമായി യൂണിഫോറം

വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളും മതങ്ങളും അനുവർത്തിക്കുന്നവരാണെങ്കിലും സൗഹാർദത്തോടും സമഭാവനയോടും കൂടി പരസ്പരം ബന്ധപ്പെടണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു സംഗമം.

Update: 2021-09-19 03:30 GMT
Editor : Midhun P | By : Web Desk
Advertising

യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ  എറണാകുളത്ത് സാഹോദര്യസംഗമം സംഘടിപ്പിച്ചു. 'സൗഹൃദ കേരളത്തിന് കൈകോര്‍ക്കാം' എന്ന സന്ദേശവുമായാണ്  സാഹോദര്യ സംഗമം സംഘടിപ്പിച്ചത്. സംഗമത്തിൽ വിവിധ മതസംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളും മതങ്ങളും അനുവർത്തിക്കുന്നവരാണെങ്കിലും സൗഹാർദത്തോടും സമഭാവനയോടും കൂടി പരസ്പരം ബന്ധപ്പെടണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു സംഗമം. സംഗമത്തിന് മുന്നോടിയായി കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ കാലടി സമീക്ഷ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൈനാടത്ത് സാഹോദര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൊഫസര്‍ എം കെ സാനു സംഗമം ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ അടിത്തറയ്ക്ക് കോട്ടം വരുത്തുന്ന യാതൊരു മനോഭാവവും ചിന്തയും കേരള മനസ്സിന് ചേരുന്നതല്ലെന്ന് സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.ഫാ . വിൻസന്റ് കുണ്ടുകുളം സംഗമത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ ചേരമാൻ പള്ളി ഇമാം സൈഫുദ്ദീൻ അൽ ഖാസിം, വർക്കല ഗുരുകുലത്തിലെ സ്വാമി അസ്പർശാനന്ദ, എഴുത്തുകാരനും പ്രഭാഷകനുമായ ഫാ . ബോബി ജോസ് കട്ടിക്കാട്ട്, പ്രമുഖ പണ്ഡിതൻ മുഹമ്മദ് ഓണംമ്പിള്ളി ഫൈസി എന്നിവര്‍ സംസാരിച്ചു.

Full View

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News