സൗത്ത് സോണ്‍ സബ്ജൂനിയർ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് നേട്ടം

പുരുഷ വിഭാഗത്തിൽ സ്വർണവും വനിതാ വിഭാഗത്തിൽ വെങ്കലവും നേടി

Update: 2024-07-27 01:26 GMT

കൊല്ലം: കൊല്ലത്ത് നടന്ന സൗത്ത് സോണ്‍ സബ്ജൂനിയർ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് നേട്ടം. പുരുഷ വിഭാഗത്തിൽ സ്വർണവും വനിതാ വിഭാഗത്തിൽ വെങ്കലവും നേടി. നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും സംസ്ഥാനത്ത് മികച്ച ഗ്രൗണ്ടുകൾ വേണമെന്ന ആവശ്യവും ഉയരുന്നു.

ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് കേരളം സ്വർണം നേടുന്നത്. പുരുഷ വിഭാഗം ഫൈനലില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം വിജയ കിരീടം ചൂടിയത്. ടൂർണമെന്റിൽ തോല്‍വി അറിയാതെയാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. പരിമിതമായ സാഹചര്യത്തിലാണ് കേരള ടീം മിന്നും വിജയം കരസ്ഥമാക്കിയത്.

വനിതാ വിഭാഗം ഫൈനലിൽ തമിഴ്‌നാടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആന്ധ്രപ്രദേശ് ചാമ്പ്യന്‍മാരായി. മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ വിജയിച്ച കേരള വനിതാ ടീം വെങ്കലം സ്വന്തമാക്കി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News