പോക്‌സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകന് സസ്‌പെൻഷൻ

വിദ്യാര്‍ഥിനികള്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്

Update: 2023-07-13 13:14 GMT
Editor : ലിസി. പി | By : Web Desk

വയനാട്: പോക്‌സോ കേസിൽ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. പുത്തൂർവയൽ സ്വദേശി ജോണിയെയാണ് സസ്‌പെൻഡ് ചെയ്തത്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂർണ്ണ ചുമതലയുള്ള രജിത കെ.സിയാണ് അന്വേഷണം നടത്തി സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.മേപ്പാടിയിലെ സ്കൂളിലെ അഞ്ചുവിദ്യാര്‍ഥികളാണ് അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും ജോണിക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. കായികാധ്യാപകൻ ഇപ്പോൾ റിമാന്റിലാണ്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News