ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും വിവാഹിതരാകുന്നു

2012 ലാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത്

Update: 2022-04-24 10:54 GMT
Editor : Dibin Gopan | By : Web Desk

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും വിവാഹിതരാകുന്നു.

ഈ ആഴ്ച വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. എം.ബി.ബി.എസ്. ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവിൽ സർവീസസിലേക്ക് തിരിയുന്നത്.

2012 ലാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികൾ വലിയ ചർച്ചയായിരുന്നു. എന്നാൽ 2019-ൽ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചതോടെ ശ്രീറാമിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

2014 ലാണ് രേണു രാജ് സിവിൽ സർവീസസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശ്ശൂർ സബ് കളക്ടറായാണ് ആദ്യനിയമനം. രേണു രാജും ദേവികുളം സബ് കളക്ടറായിരുന്നു. നിലവിൽ ആലപ്പുഴ കളക്ടറാണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News