എസ് എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും

മെയ് മൂന്നിന് പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കും

Update: 2022-04-29 01:10 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. റഗുലര്‍ വിഭാഗത്തിൽ 4,26,999 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും പരീക്ഷ എഴുതി. മെയ് മൂന്നിന് പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കും. മെയ് പത്ത് വരെയാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുക. ഇതിന് ശേഷം മേയ് 11 ന് മൂല്യനിർണ്ണയം ആരംഭിച്ച് അവസാനവാരത്തോടെ എസ്എസ് എൽസി ഫലപ്രഖ്യാപനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News