എസ്.എസ്.എൽ. സി. പരീക്ഷാഫല പ്രഖ്യാപനം നാളെ

20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

Update: 2023-05-18 06:52 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം നാളെ നടക്കും. വൈകീട്ട് മൂന്നു മണിക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കും.

എസ്.എസ്.എല്‍.സി ഫലമറിയാന്‍

www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2023' എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത റിസല്‍റ്റിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും "Saphalam 2023 " എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെ തന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.


Full View


Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News